Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പ്രസിഡന്റ്: പ്രഖ്യാപനം രണ്ട് ദിവസത്തിനകം

ദില്ലി: പുതിയ കെപിസിസി പ്രസിഡന്റിനെ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചു.

പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതു വരെ കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരും. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുക.

കെ. മുരളീധരന്‍ മന്ത്രിയായതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

പി. പി. തങ്കച്ചന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുരളി സ്ഥാനമൊഴിയുന്നതിന് പകരം തങ്കച്ചനെ പ്രസിഡന്റാക്കണമെന്നാണ് കരുണാകരന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തങ്കച്ചനെ കെപിസിസി പ്രസിഡന്റാക്കുന്നതിനോട് കരുണാകര വിരുദ്ധര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച തന്നെ തങ്കച്ചന്‍ കെപിസിസി പ്രസിഡന്റാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് നടക്കാതെ പോയത് കരുണാകര വിരുദ്ധരുടെ എതിര്‍പ്പ് മൂലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+