മലയാളി ജവാനെ ഭീകരര്‍ കൊന്നു
ആലപ്പുഴ: ജമ്മു കശ്മീരില്‍ സപ്തംബര്‍ 10 ചൊവാഴ്ച ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു.
ചേര്‍ത്തല സ്വദേശിയായ വിനോദ്കുമാര്‍ (36) ആണ് ഭീകരാക്രമണത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
വിനോദ്കുമാറിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ദില്ലിയില്‍ നിന്ന് നെടുമ്പാശേരിയില്‍ കൊണ്ടുവരും. വ്യാഴാഴ്ച എല്ലാ സൈനിക ബഹുമതികളോടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഗീതയാണ് വിനോദ്കുമാറിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക, അനന്തകൃഷ്ണന്‍. വിജയലക്ഷ്മി അമ്മയാണ്.












Click it and Unblock the Notifications