Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിക്ക് വൈദ്യുതി, കടവൂരിന് ആരോഗ്യം

തിരുവന്തപുരം: മന്ത്രിസഭയിലെ 21-ാമത്തെ മന്ത്രിയായി സ്ഥാനമേറ്റ കെ. മുരളീധരന്‍ വൈദ്യുതി വകുപ്പിന്റെ ചുമലത വഹിക്കും. വൈദ്യുതി വകുപ്പിന്റെ ചുമലത വഹിച്ചിരുന്ന കടവൂര്‍ ശിവദാസന് ആരോഗ്യവകുപ്പിന്റെ ചുമതല നല്‍കി.

ആരോഗ്യമന്ത്രിയായിരുന്ന പി. ശങ്കരന് ടൂറിസം വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി കെ. വി. തോമസിന് നിലവിലുള്ള ഫിഷറീസ് വകുപ്പിന് പുറമെ എക്സൈസ് വകുപ്പിന്റെ ചുമതല കൂടി നല്‍കി. ധനമന്ത്രി കെ. ശങ്കരനാരായണനാണ് നേരത്തെ എക്സൈസ് വകുപ്പിന്റെ ചുമലത വഹിച്ചിരുന്നത്.

സപ്തംബര്‍ 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് മന്ത്രിമാരുടെ വകുപ്പുമാറ്റത്തെ കുറിച്ച് അറിയിച്ചത്. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതിന് ശേഷമാണ് മുഖ്യമന്ത്രി വകുപ്പ്മാറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുന:സംഘടന വീണ്ടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ അവകാശകത്തില്‍ പെട്ടതാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയുെം കെട്ടുറപ്പിനെ സഹായിക്കും. പുതിയ സംഭവവികാസങ്ങളില്‍ താന്‍ പൂര്‍ണതൃപ്തനാണെന്ന് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+