Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊള്ള: കര്‍ണാടക പൊലീസ് കേരളത്തില്‍

ബാംഗ്ലൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളികളില്‍ നിന്ന് 26 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

മറ്റ് രണ്ട് പൊലീസ് സംഘങ്ങള്‍ കൂടി കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ഒരു സംഘം കൊള്ള നടന്ന ബിഡഡിയിലും മറ്റൊരു സംഘം ബാംഗ്ലൂരിലുമാണ് അന്വേഷണം നടത്തുന്നത്.

കൊള്ളക്കാരുടെ സംഘം ഉപയോഗിച്ച കാറിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള റൂട്ടില്‍ വാഹന പരിശോധന തുടങ്ങിയിട്ടുണ്ട്.

മൂന്ന് പേരില്‍ നിന്നായാണ് കവര്‍ച്ചക്കാര്‍ 26 ലക്ഷം കൊള്ള ചെയ്തത്. പണം കൊണ്ടുപോവുന്നതറിഞ്ഞ ആരെങ്കിലുമാവാം കൊള്ളയ്ക്ക് പിന്നിലെന്നാണ് നിഗമനം. ബാംഗ്ലൂരില്‍ നിന്ന് തലശേരിയിലേക്കുള്ള റൂട്ടില്‍ മലയാളികള്‍ കൊള്ളയടിക്കപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+