മാര്‍ച്ചില്‍ സോണിയ കേരളം സന്ദര്‍ശിക്കും
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ കേരളം സന്ദര്‍ശിച്ചേക്കുമെന്ന് എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ നേതാക്കളുമായി സന്ദര്‍ശനത്തിനിടയില്‍ സോണിയ ചര്‍ച്ച നടത്തിയേക്കും.
പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
പി. പി. തങ്കച്ചനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് കെ. കരുണാകരന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതെങ്കിലും കരുണാകരന്റെ ആവശ്യം ഹൈക്കമാന്റ് അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയും യുഡിഎഫ് കണ്‍വീനറും ക്രൈസ്തവ മതത്തില്‍ നിന്നുള്ളവരാണെന്നതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും ഒരു ക്രൈസ്തവന്‍ വരുന്നതിനോട് ഹൈക്കമാന്റിന് യോജിപ്പില്ല.












Click it and Unblock the Notifications