Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനദുരന്തം: മരിച്ചത് നാല് മലയാളികള്‍

ദുബായ്: സപ്തംബര്‍ 10 ചൊവാഴ്ച ഷാര്‍ജയിലുണ്ടായ വിമാനദുരന്തത്തില്‍ മരിച്ചത് നാല് മലയാളികളാണെന്ന് സ്ഥിരീകരിച്ചു. മലയാളിയാണെന്ന് സംശയിച്ച എസ്. ജഗന്നാഥന്‍ തമിഴ്നാട്ടുകാരനാണ്.

കൂര്‍ക്കഞ്ചേരി കെ. എസ്. മോഹനന്‍ (48), പൂക്കോട്ടില്‍ മനോജ് (31), കൊല്ലം കടയ്ക്കല്‍ നസീബ് മുസ്തഫ (28), കാസര്‍കോട് ഉപ്പള ബയാര്‍ സ്വദേശി അബ്ദുള്‍ സലാം എന്നിവരാണ് മരിച്ച മലയാളികള്‍.

അപകടത്തില്‍ 13 ഇന്ത്യക്കാരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച കര്‍ണാടകത്തിലെ ഭഗ്ടല്‍ സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞും അപകടത്തില്‍ പെട്ടതായി സ്ഥിരീകരിച്ചു.

അപകടത്തില്‍ മരിച്ചുവെന്ന് കരുതുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ജഡം ഇന്നലെ കണ്ടുകിട്ടി. വിമാനക്കമ്പനിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ഈ കുഞ്ഞ് ഇറാന്‍ വംശജയാണെന്നാണ് കരുതുന്നത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി.

മരിച്ച അബ്ദുള്‍ സലാം പൊന്നങ്കളത്തെ മഹമൂദിന്റെ മകനാണ്. ബര്‍ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാല് മാസം മുമ്പ് നാട്ടില്‍ വന്നിരുന്നു. വിവാഹത്തിനായി രണ്ടു മാസത്തിനുള്ളില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു സലാം.

മലയാളികളുടെ ജഡങ്ങള്‍ വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+