കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി: കമ്മിഷന്‍ വാദം കേട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: യഥാര്‍ഥ എന്‍സിപി തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന സാംഗ്മ വിഭാഗവും ശരത്പവാര്‍ വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി.

വിദേശബന്ധമുള്ള ആരും പ്രധാനമന്ത്രിയാവരുതെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് എന്‍സിപി രൂപീകരിച്ചതെന്നും ഈ നിലപാട് ഇപ്പോള്‍ പിന്തുടരുന്ന തങ്ങള്‍ക്കാണ് പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും അവകാശപ്പെട്ടതെന്നും സാംഗ്മ വിഭാഗം വാദിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് എന്‍സിപി രൂപീകരിക്കാനുള്ള അടിസ്ഥാന കാരണം തന്നെ ഈ പ്രശ്നമായിരുന്നുവെന്ന് സാംഗ്മ വിഭാഗത്തിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ഹാജരായ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പരാഗ് ത്രിപാഠി ചൂണ്ടിക്കാട്ടി.

അതേ സമയം വിദേശബന്ധത്തെ സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ ഒന്നും പറയുന്നില്ലെന്നും മതേതരത്വം ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും പവാര്‍ വിഭാഗത്തിന് വേണ്ടി സുപ്രിം കോടതിയിലെ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ അശോക് ദേശായി വാദിച്ചു.

പവാര്‍ വിഭാഗത്തിനാണ് ഭൂരിപക്ഷമെന്ന് ദേശായി ചൂണ്ടിക്കാട്ടി. എന്നാല്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് പവാറിന് ഭൂരിപക്ഷമുള്ളതെന്നും അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സാംഗ്മയ്ക്കാണ് പിന്തുണയുള്ളതെന്നുമായിരുന്നു സാംഗ്മ വിഭാഗത്തിന്റെ അവകാശവാദം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X