കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധി ബിജെപിയിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: മേനകാഗാന്ധിയുടെ മകന്‍ വരുണ്‍ഗാന്ധി അടുത്തയാഴ്ച ബിജെപിയില്‍ ചേരും.

അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വരുണ്‍ഗാന്ധി പറഞ്ഞു. കൂടികാഴ്ചയ്ക്ക് മേനകാ ഗാന്ധിയും ഉണ്ടാവും. മേനകയും ബി.ജെ.പിയില്‍ ചേരുമെന്നാണ് വരുണ്‍ പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ മേനക ഒന്നും പറഞ്ഞിട്ടില്ല.

സ്വതന്ത്ര പാര്‍ലമെന്റംഗമായ മേനകാഗാന്ധി ബിജെപിയില്‍ ചേരാന്‍ സാധ്യതയില്ലെന്ന് അഭ്യൂഹമുണ്ടെങ്കിലും തങ്ങള്‍ ബിജെപിയില്‍ ചേരുമെന്നാണ് വരുണ്‍ഗാന്ധി പറയുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി എ. ബി. വാജ്പേയിയാണെന്ന് വരുണ്‍ഗാന്ധി പറഞ്ഞു. സോണിയാഗാന്ധിയുടെ വിദേശബന്ധം ഒരു പ്രശ്നം തന്നെയാണ്. എന്നാല്‍ സോണിയയ്ക്കും പ്രിയങ്ക വധേരയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ താന്‍ പ്രചാരണം നടത്തില്ലെന്ന് വരുണ്‍ഗാന്ധി വ്യക്തമാക്കി.

ഗാന്ധി കുടുംബത്തിന്റെ തത്വശാസ്ത്രം ദേശീയത, കഠിനാധ്വാനം, പാവങ്ങള്‍ക്ക് വേണ്ടിയുള്ളസേവനം എന്നിവയാണ്. അത് പാലിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു പാര്‍ട്ടിയെ ഇപ്പോള്‍ ഉള്ളു. അത് ബിജെപിയാണ്- വരുണ്‍ഗാന്ധി പറഞ്ഞു.

ഇതോടെ ഇന്ദിരാഗാന്ധി കുടുംബത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസിലും മറ്റൊരു വിഭാഗം ബി.ജെ.പിയിലും എത്തിയിരിയ്ക്കുകയാണ്. രാജീവ് ഗാന്ധിയുടെ ഭാര്യയും മക്കളും കോണ്‍ഗ്രസിലും സഞ്ജയ് ഗാന്ധിയുടെ ഭാര്യയും മകനും ബി.ജെ.പിയിലും എത്തുകയാണ്.

ഇത് കോണ്‍ഗ്രസ് അണികളിലും മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് ബി.ജെ.പി. കരുതുന്നത്. ഇക്കാര്യം പ്രമോദ് മഹാജന്‍ പറഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങളോടൊപ്പം വരുമെന്നാണ് പ്രമോദ് മഹാജന്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X