എക്സ്പ്രസ് ഹൈവേ സ്ഥലമെടുപ്പ് നടത്തും-മന്ത്രി മുനീര്‍
കൊച്ചി: എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പാക്കുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി സ്ഥലം എടുക്കാനുള്ള നടപടി ഉടന്‍ സ്വീകരിയ്ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനായി നിയമ നിര്‍മ്മാണം ആവശ്യമാണ്.
കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്സ്പ്രസ് ഹൈവേ പദ്ധതിയെപ്പറ്റി ചേംബര്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എക്സ്പ്രസ് ഹൈവേ പദ്ധതിവരുന്നതിലൂടെ സ്ഥലംനഷ്ടംപ്പെടുന്നവരുടെ പുനരധിവാസത്തിന് തുക മാറ്റിവച്ചിട്ടുണ്ട്. ഇത് വേണോ വേണ്ടേ എന്ന് തിരുമാനിക്കേണ്ടത് വരും തലമുറയാണ്. വരും വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്ന ഗതാഗത വര്‍ധനവിനുപരിഹാരം എക്സ്പ്രസ് ഹൈവേയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിലവിലുള്ള ദേശീയപാത 100 മീറ്റര്‍ വികസിപ്പിക്കുന്നതിന് 40,000 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുമ്പോള്‍ എക്സ്പ്രസ് ഹൈവേയുടെ കാര്യത്തിലിത് 9460 എണ്ണം മാത്രമാണ്.
ഹൈവേ കടന്നുപോകാത്ത റോഡുകളുടെ വികസനത്തിന് കൂടി പ്രാധാന്യം നല്‍കുന്നവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് -മന്ത്രി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കാമെന്നതിനു പുറമെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കവാടം തുറക്കുന്നതിനും ഹൈവേ സഹായിക്കും.
ഹൈവേ സംസ്ഥാനത്തെ രണ്ടായി വിഭജിക്കും എന്നത് മിഥ്യാധാരണയാണ്. ഓവര്‍ പാസ്സുകള്‍ക്കും അണ്ടര്‍പാസ്സുകള്‍ക്കും പുറമെ കന്നുകാലികള്‍ക്ക് ഹൈവേ മുറിച്ചു കടക്കുന്നതിനുള്ള സൗകര്യവും ഉണ്ടാവും-മന്ത്രി പറഞ്ഞു.












Click it and Unblock the Notifications