മരുന്നിന്റെ ട്രേഡ് മാര്‍ക്ക് യുഎസ് കമ്പനി നേടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട്ടുള്ള ട്രോപ്പിയ്ക്കല്‍ ബൊട്ടോണിയ്ക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ആയുര്‍വേദ ഔഷധമായ ജീവനിയുടെ ട്രേഡ്മാര്‍ക്ക് ഒരു യുഎസ് കമ്പനി ടിബിജിആര്‍ഐയുടെ അറിവോ സമ്മതമോ കൂടാതെ തങ്ങളുടേതാക്കി.
ന്യുട്രി സയന്‍സ് ഇന്നവേഷന്‍സ് എല്‍.എല്‍.സി. എന്ന കമ്പനിയാണ് ജീവനി എന്ന വ്യാപാര നാമം സ്വന്തമാക്കിയത്.
തിരുവനന്തപുരത്തിന് സമീപമുള്ള കാണി ആദിവാസികളുടെ സഹകരണത്തോടെയാണ് ടിബിജിആര്‍ഐ ജീവനി യില്‍ അടിസ്ഥാന ഘടകമായി ഉപോയഗിയ്ക്കുന്ന പച്ചമരുന്ന് കണ്ടെത്തിയത്. ഈ മരുന്ന് വിറ്റുകിട്ടുന്ന തുകയുടെ ഒരുഭാഗം കാണി സമുദായത്തിന്റെ വികസനത്തിനായി ഉപയോഗിയ്ക്കാനും ടി ബി ജി ആര്‍ ഐ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ ടിബിജിആര്‍ഐയുടെ അറിവില്ലാതെ യുഎസ് കമ്പനിയായ ന്യൂട്രിസയന്‍സ് ഇന്നൊവേഷന്‍സ് ജീവനിയുടെ ട്രേഡ്മാര്‍ക്ക് അവകാശം നേടിയത്. ജീവനിയുടെ വ്യാപാര നാമ അവകാശം തങ്ങള്‍ രജിസ്റര്‍ ചെയ്തതാണെന്നാണ് ന്യൂട്രിസയന്‍സ് ഇന്നോവേഷന്‍സ് എന്ന കമ്പനി അവരുടെ വെബ് സൈറ്റില്‍ പറയുന്നു.
കാണി ആദിവാസികള്‍ ഉപയോഗിക്കുന്ന ആരോഗ്യപ്പച്ച എന്ന ഔഷധമാണ് ഇതെന്നും ദേഹക്ഷീണത്തില്‍ നിന്നും മുക്തി നേടുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഈ ഔഷധം ഫലപ്രദമാണെന്നും സൈറ്റില്‍ പറയുന്നുണ്ട്.
ടിബിജിആര്‍ഐ ആണ് ഈ മരുന്ന് രൂപപ്പെടുത്തിയതെന്നും അതിന് ഉപയോഗിയ്ക്കുന്ന ആരോഗ്യപച്ച കണ്ടെത്തിയത് കാണി കളാണെന്നും പറയുന്നുണ്ട്. എന്നാല്‍ വ്യാപാര നാമം മാത്രം സ്വന്തമാക്കിക്കൊണ്ട് എങ്ങനെ ഈ ഉല്പന്നം ഉണ്ടാക്കുമെന്നതിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.
ഇതിന്റെ ഉല്പാദന രഹസ്യം തങ്ങള്‍ കൈമാറിയിട്ടില്ലെന്നാണ് ടി ബി ജി ആര്‍ ഐ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications