സര്‍ക്കാരിനെതിരെ കണ്ണന്താനം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഇപ്പോള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ണന്താനം പറഞ്ഞു. ഇന്‍ഫാം സംഘടിപ്പിച്ച ഒരു ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ കോളജുകള്‍ അനുവദിക്കാനുള്ള തീരുമാനത്തിലൂടെ ഈ മേഖലയില്‍ 35,000 കോടിയുടെ നിക്ഷേപം സാധ്യമാക്കാന്‍ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജ്മെന്റ് ക്വാട്ടയ്ക്ക് 50 ശതമാനം സീറ്റുകള്‍ അനുവദിച്ച സുപ്രിം കോടതി വിധിയോട് താന്‍ യോജിക്കുന്നില്ല. മാനേജ്മെന്റ് ക്വാട്ടയ്ക്ക് 15 ശതമാനം സീറ്റുകള്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.
കേരളത്തിലെ സ്വകാര്യമേഖലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങുന്നതിന് അനുമതി ലഭിക്കുന്നതിന് എഐസിടിഇയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ തനിക്ക് പങ്ക് വഹിക്കാനായിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒരു ആരാധകനായി തീര്‍ന്നിരിക്കുകയാണ് താന്‍. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാര്‍ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു പഠിക്കണം- കണ്ണന്താനം പറഞ്ഞു.












Click it and Unblock the Notifications