എറണാകുളം ആവര്‍ത്തിക്കും: കരുണാകരന്‍
തൃശൂര്‍: പൊതുതിരഞ്ഞെടുപ്പില്‍ എറണാകുളത്തെ ഫലം ആവര്‍ത്തിക്കുമെന്ന് കെ. കരുണാകരന്‍.
എറണാകുളം തിരഞ്ഞെടുപ്പ് നടന്ന സമയത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ യുഡിഎഫിന് വിജയിക്കാനാവും. മറ്റുള്ളവര്‍ തോല്‍ക്കുകയും ചെയ്യും.
ഫിബ്രവരി 13 വെള്ളിയാഴ്ച തൃശൂരില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
കെ. മുരളീധരന്‍ മന്ത്രിയായതു കൊണ്ട് കേരളത്തിലെ പ്രശ്നങ്ങള്‍ തീരില്ല. മുരളി മന്ത്രിയായത് പ്രശ്നപരിഹാരത്തിനുള്ള ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമായല്ല. നേതൃമാറ്റം വേണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.
ഒരു മുസ്ലിമിനെ കെപിസിസി പ്രസിഡന്റാക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു നീക്കം ആദ്യമായാണ്.
ഐക്യമുന്നണിയുടെ കഴിഞ്ഞ കാല ഭരണത്തില്‍ അഭിമാനിയ്ക്കാനായി ഒന്നുമില്ല. ഐ ഗ്രൂപ്പ് മന്ത്രിമാരോട് ചോദിക്കാതെ അവരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത് ശരിയല്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications