സൈലന്റ് വാലി പദ്ധതി ഉപേക്ഷിച്ചത് നഷ്ടം
തിരുവനന്തപുരം: സിംഹവാലന്‍ കുരങ്ങന്‍മാരുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പേരില്‍ സയലന്റ് വാലി ജല വൈദ്യുതി പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാനത്തിന് വന്‍നഷ്ടമാണുണ്ടാക്കിയതെന്ന് വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
ഗ്ലോബല്‍ കേരള ഫൗണ്ടേഷന്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
വൈദ്യുതി കിട്ടാത്തതിന് കുരങ്ങന്മാരെ ആരും കുറ്റം പറയില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയുമാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുക- മുരളി പറഞ്ഞു.
വിവിധ കാരണങ്ങളാല്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെയാണ് ദോഷകരമായി ബാധിക്കുന്നത്.
അമിതമായ രാഷ്ട്രീയവത്കരണമാണ് ആഗോള നിക്ഷേപക സമ്മേളനം പരാജയപ്പെടാനുള്ള കാരണം. ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാവൂ- മുരളി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications