വിജയന്‍ പാഠം എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: ദേശാഭിമാനി വാരികയുടെ പത്രാധിപരായ എം. എന്‍. വിജയന്‍ പാഠം മാസികയുടെ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞേക്കും.
എം. എന്‍. വിജയന്‍ പാഠത്തിന്റെ എഡിറ്റര്‍ സ്ഥാനം ഒഴിയണമെന്ന് നിര്‍ദേശിക്കുന്നതിന് നേരത്തെ സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നു. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് വിജയന്‍ പാഠത്തിന്റെ എഡിറ്റര്‍ സ്ഥാനം ഒഴിയുന്നതെന്നാണ് കരുതുന്നത്.
പാഠത്തിലെ ലേഖനങ്ങള്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ശക്തമായി വിജയനെതിരെ രംഗത്തു വരികയും ചെയ്തു.
പാഠത്തില്‍ സിപിഎമ്മിനെതിരായ ലേഖനങ്ങള്‍ വരുന്നത് തുടര്‍ന്നപ്പോഴും വിജയനെതിരെ പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായില്ല. ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാനും പാര്‍ട്ടി തയ്യാറായില്ല.
എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തത്തിനെതിരെ പാഠത്തില്‍ ഈയിടെ ലേഖനങ്ങള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ പാഠത്തിന്റെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശരിവയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications