Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും: പിള്ള

തിരുവനന്തപുരം: സ്വകാര്യബസുകള്‍ ഫിബ്രവരി 14 ശനിയാഴ്ച മുതല്‍ പണിമുടക്കിയാല്‍ അവയുടെ പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.

ജനദ്രോഹപരമായ പണിമുടക്കിനെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ജനങ്ങളെ തടവിലാക്കുന്ന സമരങ്ങളെ അംഗീകരിക്കാനാവില്ല. സ്വകാര്യ വാഹനങ്ങള്‍ പണിമുടക്കുകയാണെങ്കില്‍ ഏത് വാഹനത്തിനും ജനങ്ങളെ കയറ്റിക്കൊണ്ടു പോവാന്‍ അനുമതി നല്‍കും.

ഫിബ്രവരി 13 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.

ഫിബ്രവരി 29 മുതല്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്പീഡ് ഗവര്‍ണര്‍ നടപ്പിലാക്കുക പ്രായോഗികമല്ല. ഉത്തരവ് സ്റേ ചെയ്യുന്നില്ലെങ്കില്‍ സംസ്ഥാനത്ത് ഗതാഗത സ്തംഭനമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+