Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: കേരളത്തിലെ മതങ്ങളുടെ വളര്‍ച്ചയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗണ്യമായ മാറ്റമുണ്ടാവുമെന്ന് ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റഡീസ് പുറത്തിറക്കിയ റിലിജിയസ് ഡെമോഗ്രാഫി ഒഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നു.

കഴിഞ്ഞ 100 വര്‍ഷം ഇന്ത്യയിലെ വിവിധ മതങ്ങളുടെ വളര്‍ച്ചയെ കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ മതങ്ങളുടെ ശതമാനം താഴേക്ക് പോയപ്പോള്‍ മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ഐഐടി ശാസ്ത്രജ്ഞന്‍ ഡോ. എ. കെ. ബജാജ്, എ. പി. ജോഷി, എം. ഡി. ശ്രീനിവാസ് എന്നിവരാണ് പുസ്തകം എഴുതിയിരിക്കുന്നത്.

കേരളത്തിലെ മതങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് പ്രത്യേക അധ്യായം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മതങ്ങളില്‍ പെട്ടവരുടെ എണ്ണം 1901ലെ സെന്‍സസില്‍ 83 ശതമാനമായിരുന്ന സ്ഥാനത്ത് 1991ലെ സെന്‍സസില്‍ 57 ശതമാനമായി കുറഞ്ഞു. മുസ്ലിങ്ങളുടെ എണ്ണം 19 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി ഉയര്‍ന്നു. ക്രൈസ്തവ ജനസംഖ്യ 14 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കൂടി.

വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ക്രൈസ്തവ ജനസംഖ്യ കൂടിയത്. മലപ്പുറത്ത് രണ്ട് ശതമാനം വളര്‍ച്ച മാത്രമേ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടായുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+