ശബരിമല ക്ഷേത്രനട തുറന്നു
ശബരിമല: കുംഭമാസ പൂജകള്‍ക്കായി സപ്തംബര്‍ 12 വ്യാഴാഴ്ച വൈകീട്ട് ശബരിമല ക്ഷേത്രനട തുറന്നു.
വൈകീട്ട് 5.30ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. നട തുറയ്ക്കുന്ന വേളയില്‍ അയ്യപ്പനെ ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്തെത്തിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പൂജകള്‍ ആരംഭിച്ചു. ശനിയാഴ്ച കളാഭിഷേകവും ഞായാഴ്ച സഹസ്രകലശ പൂജയും നടയ്ക്കും. ഫിബ്രവരി 16ന് സഹസ്ര കളാഭിഷേകം നടയ്ക്കും. ഫിബ്രവരി 17ന് അയ്യപ്പന് ലക്ഷാര്‍ച്ചന നടത്തും. അത്താഴപൂജയ്ക്കും ഹരിവരാസനത്തിനും ശേഷം അന്ന് രാത്രി 10 മണിയോടെ നടയടയ്ക്കും.












Click it and Unblock the Notifications