Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് സഹകരണ മേഖലയിലേക്ക്

തിരുവനന്തപുരം: ജനകീയാടിത്തറ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ മേഖലയില്‍ ആര്‍എസ്എസ് സഹകരണ സ്ഥാപനങ്ങളും സ്വാശ്രയ സംഘങ്ങളും ആരംഭിക്കാനൊരുങ്ങുന്നു.

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പോലെ മലബാര്‍ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളിലൂടെ ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. സഹകരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ഒരു വിഭാഗം ജനങ്ങളെ സംഘ്പരിവാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവുമെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സിപിഎമ്മിന്റെ മാതൃക സ്വീകരിച്ച് ഈയിടെ എസ്.എന്‍.ഡി.പിയും സഹകരണ സംഘങ്ങള്‍ ആരംഭിയ്ക്കാന്‍ തുടങ്ങിയിരുന്നു.

ആര്‍എസ്എസിന്റെ രാഷ്ട്രീയ സഹകര്‍ ഭാരതിയുടെ കീഴിലായിട്ടായിരിക്കും സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങുക. ദേശീയ തലത്തില്‍ 25 വര്‍ഷം മുമ്പ് തുടങ്ങിയ സഹകര്‍ ഭാരതി രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ സഹകര്‍ ഭാരതിക്ക് 25 സഹകരണ സ്ഥാപനങ്ങളുണ്ട്. കണ്ണൂരില്‍ അഞ്ച് വനിതാ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ അഞ്ച് സഹകരണ സ്ഥാപനങ്ങളും.

സഹകരണ സ്ഥാപനങ്ങളിലൂടെ ആവശ്യക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാവുമെന്നും ഇതിലൂടെ ജനങ്ങള്‍ക്കിടയിലെ അടിത്തറ ശക്തമാക്കാനാവുമെന്നും സഹകര്‍ ഭാരതി സംസ്ഥാന സെക്രട്ടറി കൈലാസനാഥ് പറഞ്ഞു. ഇക്കാര്യം തിരിച്ചറിയുന്നതിന് തങ്ങള്‍ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

100 സഹകരണ പദ്ധതികള്‍ തുടങ്ങുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവയില്‍ മിക്കവയും മലബാര്‍ മേഖലയിലാണ്. അര്‍ബന്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കണ്ണൂരിലെ ചെറുവാഞ്ചേരിയില്‍ ഒരു കൊപ്ര സംസ്കരണ സ്ഥാപനം എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. തെക്കന്‍ ജില്ലകളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ഇപ്പോള്‍ മലബാറിലെ ആറ് ജില്ലകളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതെന്നും കൈലാസനാഥ് പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും തങ്ങളുടെ സഹകരണ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അംഗത്വം നല്‍കാന്‍ വിസമ്മതിക്കുന്നതാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെ പറ്റി ആലോചിക്കാന്‍ കാരണമെന്ന് സഹകര്‍ ഭാരതി വൈസ് പ്രസിഡന്റ് എ. നാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+