Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്രട്ടേറിയറ്റിലെ ഹാജര്‍ സംവിധാനം കര്‍ശനമാക്കുന്നു

തിരുവനന്തപുരം: ഭരണനവീകരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ ഹാജര്‍ സംവിധാനം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതുവരെ ഇത് ശരി അല്ലായിരുന്നെന്നതിന് ഇതാ ഒരു തെളിവ് കൂടി.

സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിഷ്ഠയില്ലായ്മ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും അച്ചടക്കത്തെയും പ്രതികൂലമായി ബാധിക്കുന്നതായും പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജര്‍ സംവിധാനം കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

ഇതേ തോന്നല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും അധികൃതര്‍ക്ക് ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ആഘോഷത്തോടെ സെക്രട്ടേറിയറ്റിന്റെ എല്ലാ പ്രധാന വാതലിലും പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷേ ഒരുമാസം പോലും അത് ശരിയായി പ്രവര്‍ത്തിച്ചില്ല. വീണ്ടും ജീവനക്കാരുടെ വരവും പോക്കും തോന്നുന്നതുപോലെയായി. ഇപ്പോള്‍ സര്‍ക്കാരിന് വീണ്ടും ബോധോദയമുണ്ടായിരിയ്ക്കുകയാണ്.

പുതിയ നീക്കം അനുസരിച്ച് ് സെക്രട്ടേറിയറ്റിലെ എല്ലാ സെക്ഷനിലെയും ഹാജര്‍ രജിസ്റര്‍ രാവിലെ 10.30ന് വകുപ്പ് സെക്രട്ടറിക്ക് നല്‍കണം. താമസിച്ച് വരുന്നവര്‍ സെക്രട്ടറിയുടെ മുന്നിലെത്തി രജിസ്ററില്‍ സമയം രേഖപ്പെടുത്തി ഒപ്പിടണം. ഉച്ചയ്ക്കുശേഷവും ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തി 2.30ന് രജിസ്റര്‍ സെക്രട്ടറിക്ക് നല്‍കണം. 4.30ന് ശേഷം മാത്രമേ രജിസ്റര്‍ തിരികെ സെക്ഷനിലേക്ക് നല്‍കുകയുള്ളൂ.അനുമതി കൂടാതെ താമസിച്ച് വരുന്നവര്‍ക്ക് രജിസ്ററില്‍ ലേറ്റ് മാര്‍ക്ക് ചെയ്യും. മൂന്ന് ലേറ്റിന് ഒരു കാഷ്വല്‍ അവധി നഷ്ടപ്പെടും. ഒരു മണിക്കൂറില്‍ കൂടുതല്‍ താമസിച്ചാണ് ഓഫീസില്‍ എത്തുന്നതെങ്കിലും ഒരു കാഷ്വല്‍ അവധി നഷ്ടമാകും. കാഷ്വല്‍ ലീവ് രജിസ്റര്‍, മൂവ്മെന്റ് രജിസ്റര്‍ എന്നിവയുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. മാസത്തില്‍ ഒരു ദിവസമെങ്കിലും സെക്രട്ടറിമാര്‍ ഈ രജിസ്ററുകള്‍ പരിശോധിക്കുകയും സെക്ഷനുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ഹാജര്‍നില, കൃത്യനിഷ്ഠ, അച്ചടക്കം, ജോലിയിലെ കാര്യക്ഷമത എന്നിവ വിലയിരുത്തുകയും വേണമെന്ന് ചീഫ് സെക്രട്ടറി എന്‍.ചന്ദ്രശേഖരന്‍നായര്‍ നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+