എസ്എസ്എല്‍സിയ്ക്ക് റെക്കോഡ് രജിസ്ട്രേഷന്‍
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37,184 വിദ്യാര്‍ഥികള്‍ കൂടി ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതും. മാര്‍ച്ച് 10നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6,20,450 വിദ്യാര്‍ഥികളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇത് റെക്കോഡ് രജിസ്ട്രേഷനാണ്. ഇതില്‍ 2,92,165 പേര്‍ പെണ്‍കുട്ടികളാണ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന 68,287 പേര്‍ പരീക്ഷയെഴുതും.
കഴിഞ്ഞ വര്‍ഷം 5,83,356 പേരാണ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 5,75,624 പേര്‍ പരീക്ഷയെഴുതി. 62.87 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.
അടുത്ത വര്‍ഷം മുതല്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ റാങ്കുകള്‍ നല്‍കുന്ന അവസാനത്തെ പരീക്ഷയായിരിക്കും ഇത്. പരീക്ഷകള്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയായിരിക്കും.
2,650 പരീക്ഷാകേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ 16 കേന്ദ്രങ്ങള്‍ ഗള്‍ഫിലും ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലുമാണ്.
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് തുടങ്ങി 24ന് അവസാനിക്കും. 49 പരിശോധനാ കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്.
ഈ വര്‍ഷം പരീക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് 60 രൂപയായി കൂട്ടിയിട്ടുണ്ട്. എസ്എസ്എല്‍സി ബുക്കിനുള്ള ഫീസ് 30 രൂപയില്‍ നിന്ന് 15 രൂപയായി കുറച്ചു.












Click it and Unblock the Notifications