അച്ചടക്ക നടപടി ഇല്ലാത്തതില്‍ ദു:ഖം: ഉമ്മന്‍ചാണ്ടി
ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതില്‍ ദു:ഖമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
അച്ചടക്ക ലംഘനം നടത്തിയവരെ മന്ത്രിയാക്കിയ നടപടിയില്‍ ദു:ഖമുണ്ടെങ്കിലും ഇതില്‍ പ്രതിഷേധിക്കുന്നില്ല. ഹൈക്കമാന്റ് തീരുമാനത്തെ അംഗീകരിക്കുന്നു. അച്ചടക്കലംഘനം അവകാശമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുരളീധരന്‍ മന്ത്രിയാവുന്നതിനെ ആരും എതിര്‍ത്തിട്ടില്ല.
മുരളീധരന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടിയാണ് ദില്ലിയിലേക്ക് ട്രെയിനില്‍ വന്നതെന്ന ആരോപണം ശരിയല്ല. സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് അറിഞ്ഞതിന് ശേഷം തീവണ്ടി യാത്ര റദ്ദാക്കിയില്ലെന്നത് ശരിയാണ്.
ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും പാരയുണ്ടാവുമെന്ന കെ. മുരളീധരന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ പാര വയ്ക്കാന്‍ തങ്ങളെ ആരും പഠിപ്പിച്ചിട്ടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്പിക്കാന്‍ തങ്ങള്‍ ശ്രമിക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ പരിഗണിക്കേണ്ടതുണ്ട്. തിരുവല്ലയിലേതു പോലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications