Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തം: മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തത

ദുബായ്: ഷാര്‍ജയില്‍ വിമാനം തകര്‍ന്നുവീണ് മരിച്ച കര്‍ണാടക ദമ്പതിമാരുടെ കുടുംബത്തിലെ ഒന്നര വയസ് പ്രായമുള്ള കുട്ടിയെ രക്ഷിക്കാന്‍ അമ്മ അവസാനശ്രമം നടത്തിയിരുന്നെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കിഷ് എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീഴുമ്പോള്‍ ദുരന്തത്തില്‍ മരിച്ച ഷമീം പര്‍വെസ് ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ച് കുഞ്ഞിനൊരു മറയുണ്ടാക്കി. ശരീരത്തില്‍ പരിക്കുകളൊന്നുമുണ്ടായില്ലെങ്കിലും കുഞ്ഞ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടില്ല.

മകളെ രക്ഷിക്കാന്‍ അമ്മ അവസാനശ്രമം നടത്തിയതുകൊണ്ടാവാം ശരീരത്തില്‍ പരിക്കൊന്നുമേല്‍ക്കാതിരുന്നതെന്ന് കുട്ടിയെ തിരിച്ചറിഞ്ഞ ബന്ധുവായ കെ. എ. ഇസ്മായില്‍ പറഞ്ഞു.

ദമ്പതിമാരുടെ മൂന്ന് വയസുകാരിയായ മകള്‍ നാമയുടെ ശരീരത്തില്‍ സാരമായ മുറിവുകളുണ്ടായിരുന്നു. ദമ്പതിമാരും അപകടത്തില്‍ മരിച്ചിരുന്നു.

അപകടം നടന്ന ദിവസം രാവിലെ മരിച്ച രണ്ട് കുടുംബാംഗങ്ങളുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇറാനിലെ കിഷില്‍ നിന്നും ഇന്ത്യയിലേക്ക് പോവുന്നതിനായി ഷാര്‍ജയിലേക്ക് വരികയായിരുന്നു അഹമ്മദ് പര്‍വെസും ഭാര്യ ഷമീം പര്‍വെസും കുട്ടികളും.

അതിനിടെ അപകടത്തില്‍ മരിച്ചുവെന്ന് കരുതിയിരുന്ന ഒരു സിറിയക്കാരന്‍ ജീവനോടെയിരിപ്പുണ്ടെന്ന് വിവരം ലഭിച്ചു. അപകടത്തില്‍ പെട്ട വിമാനത്തില്‍ താന്‍ സഞ്ചരിച്ചിരുന്നില്ലെന്ന് അലാ ചാഹിന്‍ തന്റെ സഹോദരനെ വിളിച്ചറിച്ചു.

തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ചാഹിനിന്റെ പേരുമുണ്ടായിരുന്നു. പക്ഷേ ഹോട്ടലില്‍ ഉറങ്ങിപ്പോയതിനാല്‍ ചാഹിനിന് ആ വിമാനത്തില്‍ സഞ്ചരിക്കാനായില്ല. വിമാനത്താവളത്തില്‍ വൈകിയെത്തിയ ചാഹിനിന് വിമാനത്തില്‍ കയറാനായില്ല. അങ്ങനെ മരണത്തില്‍ നിന്ന് ചാഹിന്‍ രക്ഷപ്പെട്ടു.

കിഷ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യത്യസ്തമായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+