ബസ് സര്‍വീസ് അവശ്യസര്‍വീസായി പ്രഖ്യാപിക്കണം
കൊച്ചി: ബസ് സര്‍വീസിനെ പൊതു അവശ്യ സര്‍വീസായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വ്യവസായ തര്‍ക്ക നിയമം അനുസരിച്ച് ബസ് സര്‍വീസിനെ പൊതു അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ സമരങ്ങളുണ്ടായാല്‍ നേരിടുന്നതിന് സര്‍ക്കാരിന് വിപുലമായ അധികാരങ്ങളുണ്ടാവും.
ശനിയാഴ്ച മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബസ് പണിമുടക്ക് നേരിടുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ മനുഷ്യാവകാശ സംരക്ഷണ ഫോറം സെക്രട്ടറി പ്രൊഫ. ശോബീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.
സ്വകാര്യ ബസ് സമരം ഉണ്ടാവുമ്പോള്‍ സ്വകാര്യ ബസുകള്‍ കൂടുതലായി ഓടുന്ന റൂട്ടുകളില്‍ കഴിയുന്നത്ര കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications