സ്ത്രീകള്‍ക്കുള്ള ഗര്‍ഭ നിരോധന ഉറകള്‍ പുറത്തിറക്കി
ദില്ലി: ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ പുറത്തിറക്കി. ബ്രിട്ടനിലെ ഫീമെയില്‍ ഹെല്‍ത്ത് കമ്പനിയുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്സാണ് ഉറകള്‍ ഇറക്കുമതി ചെയ്യുന്നത്.
ഇവ നിര്‍മ്മിക്കാനും വില്‍ക്കാനും ഇരു കമ്പനികളും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു ഉറയ്ക്ക് 45 രൂപയാണ് വില. ആഭ്യന്തര ഉല്‍പ്പാദനം തുടങ്ങുന്ന മുറയ്ക്ക് ഒരു കൊല്ലത്തിനുള്ളില്‍ വില കുറയ്ക്കുമെന്ന് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാന്‍ ജി. രാജ്മോഹന്‍ അറിയിച്ചു. കേന്ദ്ര കുടുംബക്ഷേമ സെക്രട്ടറി പി.കെ.ഹോത ഉല്‍പ്പന്നം പുറത്തിറക്കി.കേന്ദ്ര ആരോഗ്യ സെക്രട്ടറി ജെ.വി.ആര്‍ പ്രസാദ്റാവു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍െറ കുടുംബാരോഗ്യ പദ്ധതിയില്‍ സ്ത്രീ ഗര്‍ഭ നിരോധന ഉറകളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 17 സെന്‍റീമീറ്റര്‍ നീളമുള്ള ഈ ഉറകള്‍ ലാറ്റക്സിനെക്കാള്‍ ശക്തിയുള്ളതാണ്. കട്ടികുറഞ്ഞതും സുതാര്യവുമായ ഇവ കോണ്‍ഫിഡം,റാണി എന്നീ പേരുകളിലാണ് ഇന്ത്യയില്‍ ഇറക്കുന്നത്.
വിദേശത്ത് ഒരു ഡോളറാണ് ഇതിന്‍െറ വിലയെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഫീമെയില്‍ ഹെല്‍ത്ത് കമ്പനിയുടെ ചീഫ് എക്സീക്യൂട്ടീവ് ഓഫീസര്‍ മേരി ആന്‍ ലീപേര്‍ അറിയിച്ചു. എയ്ഡ്സിനെ തടയുകയെന്ന ലക്ഷ്യമുള്ളതിനാല്‍ തുടക്കത്തില്‍ സന്നദ്ധ സംഘടനകള്‍ വഴിയായിരിക്കും ഉറകള്‍ വിതരണം ചെയ്യുക.












Click it and Unblock the Notifications