Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കായി സ്വാശ്രയ സംഘങ്ങള്‍

കൊച്ചി: ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായി നാളികേര സംസ്കാരണവും വെളിച്ചെണ്ണ വില്പനയും നടത്തുന്ന കേരസ്യം എന്ന പദ്ധതിക്ക് തുടക്കമിട്ടു. അങ്കമാലിയിലെ ഒരു സംഘടനയും തേങ്ങ വികസന ബോര്‍ഡും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

തേങ്ങയും കൊപ്രയും സംസ്കരിക്കുന്നതിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതും വെളിച്ചെണ്ണ വില്‍ക്കുന്നതിനും മതിയായ സഹായം പദ്ധതിക്ക് കീഴിലായി നല്‍കും. നാല് മുതല്‍ 10 വരെ പേരുള്ള സംഘങ്ങളാണ് ഈ സംരംഭങ്ങള്‍ നടത്തുന്നത്.

ഈ സംഘങ്ങള്‍ 45,000 രൂപ പദ്ധതിയ്ക്കായി നല്‍കണം. ഓരോ യൂണിറ്റിന്റെയും മൊത്തം പദ്ധതി ചെലവ് 90,000 ആണ്. ബാക്കിത്തുക കണ്ടെത്തുന്നതിന് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിന് സംഘടന സഹായിക്കും.

ഓരോ യൂണിറ്റിനും തേങ്ങ ഡ്രയറും ഒരു ഷെഡ്ഡും നല്‍കും. ആവശ്യമായ വ്യവസായ ലൈസന്‍സ് സംഘടിപ്പിക്കുന്നതിനും സംഘടന സഹായം നല്‍കും.

ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ ആവശ്യമായ തേങ്ങ സംഘടന വിതരണം ചെയ്യും. ഉണക്കിയ കൊപ്ര സംഘടന തിരികെ വാങ്ങും. കൊപ്രയില്‍ നിന്നുണ്ടാക്കിയ വെളിച്ചെണ്ണ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതിനായി സംഘങ്ങള്‍ക്ക് നല്‍കും. വിപണിയിലെ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കായിരിക്കും വെളിച്ചെണ്ണ വില്‍ക്കുന്നത്.

അങ്കമാലി, ചേറായി, വൈക്കം, പനവല്ലി (ആലപ്പുഴ), കൂന്നംമാവ്, അയ്യപ്പുഴ, മേലൂര്‍ എന്നിവിടങ്ങളിലാണ് യൂണിറ്റുകള്‍ തുടങ്ങിയത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 38 യൂണിറ്റുകള്‍ കൂടി തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+