Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിനോട് വെള്ളം വിട്ടുതരാന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: വരള്‍ച്ച ബാധിച്ച പാലക്കാട് ജില്ലയിലെ നെല്‍ക്കൃഷിയെ രക്ഷിക്കുന്നതിന് പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍ നിന്ന് 1000 ദശലക്ഷം ഘനഅടി വെള്ളം ഫിബ്രവരിയില്‍ തന്നെ വിട്ടുതരണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി തമിഴ്നാടിനോട് ആവശ്യപ്പെട്ടു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച കത്തിലാണ് വെള്ളം വിട്ടുതരണമെന്ന് കേരളം ആവശ്യപ്പെട്ടത്.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ജൂലൈ ഒന്ന് മുതല്‍ അടുത്ത ജൂണ്‍ ഒന്ന് വരെയുള്ള ഒരു വര്‍ഷക്കാലം 7250 ദശലക്ഷം ഘനഅടി ജലമാണ് തമിഴ്നാട് കേരളത്തിന് വിട്ടുതരേണ്ടത്. 2002-2003 വര്‍ഷത്തില്‍ ലഭിക്കേണ്ട 639 ദശലക്ഷം വെള്ളം തമിഴ്നാട് വിട്ടുതന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ ബാക്കി കൂടി കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം കേരളത്തിന് ലഭിക്കേണ്ടത് 7889 ദശലക്ഷം ഘനഅടി വെള്ളമാണ്. 2004 ഫിബ്രവരി 10 വരെ കേരളത്തിന് 6409 ദശലക്ഷം ഘനഅടി ജലം നല്‍കേണ്ട സ്ഥാനത്ത് 4087 ഘനഅടി ജലം മാത്രമേ നല്‍കിയിട്ടുള്ളൂ.

ചിറ്റൂര്‍ പ്രദേശത്ത് രണ്ടാം വിളയിറയ്ക്കാന്‍ വേണ്ട ജലം വിട്ടുതരാമെന്ന് തമിഴ്നാട് സമ്മതിച്ചിരുന്നതാണ്. അത് പ്രതീക്ഷിച്ചാണ് ചിറ്റൂരിലെ കര്‍ഷകര്‍ നെല്‍ക്കൃഷി ഇറക്കിയത്. തമിഴ്നാടിന്റെ ഭാഗത്തു നിന്ന് കരാര്‍ ലംഘനമുണ്ടാവുകയും നെല്‍ക്കൃഷി നശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചിറ്റൂരിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+