കോഴിക്കോട് കെ. പി. ഉണ്ണിക്കൃഷ്ണന്‍?
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് കെ. പി. ഉണ്ണിക്കൃഷ്ണനെ പരിഗണിച്ചേക്കും.
കോഴിക്കോട്ടെ സിറ്റിംഗ് എംപിയായ കെ. മുരളീധരന്‍ മത്സരിക്കാത്തതിനാല്‍ മറ്റൊരു പ്രബല സ്ഥാനാര്‍ഥിയെ തേടുകയാണ് ഐ ഗ്രൂപ്പ്. കോഴിക്കോട് സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പ് സീറ്റ് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല.
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം കെ. കരുണാകരനുമായും കെ. മുരളീധരനുമായും കെ. പി. ഉണ്ണിക്കൃഷ്ണന് അടുത്ത ബന്ധമാണുള്ളത്. ആ നിലയ്ക്കാണ് ഉണ്ണിക്കൃഷ്ണനെ കോഴിക്കോട് സീറ്റില്‍ പരിഗണിക്കാന്‍ സാധ്യതയേറിയിരിക്കുന്നത്.
1971 മുതല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചുപോന്ന ഉണ്ണിക്കൃഷ്ണന്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ആഞ്ഞടിച്ചപ്പോഴൊക്കെ എല്‍ഡിഎഫിന് വിജയം നല്‍കി പോന്ന വടകരയിലെ സ്ഥിരം സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ വടകര മണ്ഡലത്തിലെ വിജയം ഉണ്ണിക്കൃഷ്ണന് ആവര്‍ത്തിക്കാനായില്ല. 1996ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മത്സരിച്ച് വടകരയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞതിന് ശേഷം ഉണ്ണിക്കൃഷ്ണന്‍ തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications