Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റിന് നിയന്ത്രണം

കൊച്ചി: വിസാ തട്ടിപ്പുസംഘങ്ങളുടെ പ്രവര്‍ത്തനം തടയുന്നതിന് നഗരത്തില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ വിനോദ്കുമാര്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നഗരത്തില്‍ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് മുമ്പ് എമിഗ്രന്റസ് ലോക്കല്‍ പ്രൊട്ടക്ടറുടെ എന്‍ഒസി പൊലീസിന് സമര്‍പ്പിച്ചിരിക്കണം.

പൊലീസില്‍ നിന്നും എമിഗ്രന്റ്സ് പ്രൊട്ടക്ടറില്‍ നിന്നും റിക്രൂട്ട്മെന്റിന് അനുമതി നല്‍കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് അഭിമുഖങ്ങളും മറ്റും നടത്തുന്നതിന് സ്ഥലം വാടകയ്ക്ക് നല്‍കാന്‍ പാടുള്ളവെന്ന് കമ്മിഷണര്‍ ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.

നേരിട്ടോ ഏജന്‍സികള്‍ മുഖേനയോ വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ഏത് കമ്പനിയും തൊഴില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് കമ്മിഷണര്‍ക്ക് ഫാക്സ് ചെയ്തിരിക്കണം. 0284-2394469 എന്ന നമ്പറിലാണ് ഫാക്സ് സന്ദേശം അയയ്ക്കേണ്ടത്.

ഇതാദ്യമായാണ് പൊലീസ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. വ്യാജകമ്പനികളുടെ പേരില്‍ റിക്രൂട്ട്മെന്റ് നടത്തിയ ചില സംഭവങ്ങള്‍ ഈയിടെ ഒച്ചപ്പാടുണ്ടാക്കിയതിനെ തുടര്‍ന്നാണ് പൊലീസ് ഈ നടപടി സ്വീകരിച്ചത്.

അതേ സമയം സിറ്റി പൊലീസ് കമ്മിഷറുടെ അധികാര പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ഈ നിര്‍ദേശങ്ങള്‍ ബാധകമെന്നതിനാല്‍ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചതിന് ഭാഗികമായ ഫലം മാത്രമേയുണ്ടാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+