പുഴകളിലേക്ക് മലിനജലം ഒഴുക്കുത് തടയും: മന്ത്രി
കൊച്ചി: വിവിധ ജലാശയങ്ങളിലേയ്ക്ക് അഴുക്ക് വെള്ളം തുറന്ന് വിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് മന്ത്രി കെ. വി. തോമസ് പറഞ്ഞു.
പുഴയിലേയ്ക്കും മറ്റുജലാശയങ്ങളിലേക്കും മലിനജലം തുറന്ന് വിടുന്നത് ഇപ്പോള്‍ കേരളത്തില്‍ പല സ്ഥലത്തും പതിവാണ്.
തണ്ണീര്‍മുക്കം മേഖലയിലും എറണാകുളം ജില്ലയിലെ ചില ഭാഗങ്ങളിലുംമത്സ്യം ചത്തു പൊങ്ങുതായി വിവരംലഭിച്ചതിനെ തുടര്‍ന്ന് ഫലപ്രദമായ നടപടികള്‍ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ്വകുപ്പിലെയും അക്വാ കള്‍ച്ചര്‍ വികസന ഏജന്‍സിയിലെയും ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടമേഖലകളിലേക്ക് അയയ്ക്കും. അവര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍മാരുമായി ചേര്‍ന്ന് നടപടികള്‍സ്വീകരിക്കും.












Click it and Unblock the Notifications