ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിങ്കളാഴ്ച
ദില്ലി: ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഫിബ്രവരി 15 തിങ്കളാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ വീട്ടില്‍ നടയ്ക്കും.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതു സംബന്ധിച്ചും തിരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് വിഷയങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് ബിജെപി പ്രസിഡന്റ് എം. വെങ്കയ്യനായിഡു പറഞ്ഞു.
വിവിധ പാര്‍ട്ടികളുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു. പ്രധാനമായും തമിഴ്നാട്ടിലെ എഐഡിഎംകെയുമായുള്ള സഖ്യത്തെ കുറിച്ചായിരിക്കും യോഗം ചര്‍ച്ച ചെയ്യുന്നത്.
തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും.
പ്രധാനമന്ത്രി എ. ബി. വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി, ധനകാര്യമന്ത്രി ജസ്വന്ത്സിംഗ്, പാര്‍ലമെന്ററികാര്യമന്ത്രി സുഷമ സ്വരാജ്, ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ എന്നിവരാണ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍.












Click it and Unblock the Notifications