Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് ശേഷം

ചെന്നൈ: സ്കൂളുകളിലും കോളേജുകളിലും വാര്‍ഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പതിനഞ്ചിന് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തയാഴ്ച യോഗം ചേരും.

പരീക്ഷാ നടത്തിപ്പിനെ ബാധിക്കാത്ത രീതിയില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ ക്രമീകരിക്കണമെന്ന് വിവിധ വിഭാഗങ്ങള്‍ കമ്മീഷനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം തൃശ്ശിനാപ്പള്ളിയില്‍ പത്രലേഖകരോടു പറഞ്ഞു.

ഫിബ്രവരി 16, 17 തീയതികളിലായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, പോലീസ് ഡയറക്ടര്‍ ജനറല്‍മാര്‍ എന്നിവരുമായി കമ്മീഷന്‍ ചര്‍ച്ച നടത്തും. ഫിബ്രവരി പത്തൊമ്പതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും തൊട്ടടുത്ത ദിവസം വിവിധ കക്ഷിനേതാക്കളുമായും കമ്മീഷന്‍ കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷമേ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കൂ.

ആകെയുള്ള 65.8 കോടി വോട്ടര്‍മാരില്‍ 65 മുതല്‍ 70 വരെ ശതമാനം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അഭ്യര്‍ഥനയ്ക്കു ശേഷവും കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യ തിളങ്ങുന്നു പരസ്യപരമ്പര തുടരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്മീഷന് അഭ്യര്‍ഥിക്കാന്‍ മാത്രമേ സാധിക്കയുള്ളൂ എന്നും തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും ഗോപാലസ്വാമി മറുപടി നല്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+