റിപ്പോര്‍ട്ട് പൂഴ്ത്തി: പി. പി. മുകുന്ദന്‍
പത്തനംതിട്ട: ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ കേരളത്തെ കശ്മീരാക്കി മാറ്റുന്നതിനുള്ള ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ പറഞ്ഞു.
ചിലരുടെ മുഖം രക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുകയാണെന്ന് മുകുന്ദന്‍ ആരോപിച്ചു.
മാറാട് കൂട്ടക്കൊലയെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ആന്റണി സര്‍ക്കാരിന് പുറത്തുപോവേണ്ടിവരും. മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഉടന്‍ തന്നെ പ്രക്ഷോഭം ആരംഭിക്കും.
കെ. കരുണാകരനും കെ. മുരളീധരനും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള 82 കോടിയുടെ കേന്ദ്രസഹായം വിനിയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുകുന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications