Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന്റെ നിലപാടിന് പിന്തുണ

തിരുവനന്തപുരം: പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളില്‍ വി. എസ്. അച്യുതാന്ദന്‍ കൈകൊള്ളുന്ന നിലപാടാണ് ശരിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

തോമസ് ഐസക്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ക്കെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനമുണ്ടായി. പ്രത്യയശാസ്ത്ര വിവാദത്തില്‍ രാമചന്ദ്രന്‍പിള്ള പോളിറ്റ് ബ്യൂറോയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും യോഗത്തിലുയര്‍ന്നു.

വി. എസ്. അച്യുതാനന്ദനും ഇ. ബാലാനന്ദനും പ്രത്യയശാസ്ത്ര വിവാദങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങള്‍ പാര്‍ട്ടി നയത്തിന് യോജിക്കുന്നതല്ലെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ആദ്യദിവസം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് പറഞ്ഞിരുന്നു. ലേഖനങ്ങളെ കുറിച്ച് എസ്. രാമചന്ദ്രന്‍പിള്ള സുര്‍ജിത്തിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ശനിയാഴ്ച യോഗത്തില്‍ ആരോപണമുയര്‍ന്നു. തുടര്‍ന്ന് ലേഖനങ്ങള്‍ പരിശോധിച്ച പ്രകാശ് കാരാട്ട് സിപിഎമ്മിന്റെ നയങ്ങളോട് യോജിക്കുന്നതാണ് വി. എസിന്റെയും ബാലാനന്ദന്റെയും വാദങ്ങളെന്ന് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് യോഗത്തില്‍ രാമചന്ദ്രന്‍പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പ്രത്യയശാസ്ത്ര പ്രശ്നത്തില്‍ പിണറായി വിജയന്‍ കൈകൊള്ളുന്ന നിലപാടും വിമര്‍ശന വിധേയമായി.

വിദേശഫണ്ടിംഗിന്റെ കാര്യത്തില്‍ തോമസ് ഐസക് പാര്‍ട്ടിക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ല എന്ന ആരോപണം യോഗത്തില്‍ ഉയര്‍ന്നു. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടു.

മൂന്ന് ദിവസത്തെ യോഗം ഫിബ്രവരി 15 ഞായറാഴ്ച സമാപിക്കും. പ്രത്യയശാസ്ത്ര വിവാദത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നടപടിയെടുത്താല്‍ മതിയെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+