സിപിഎം സ്ഥാനാര്‍ഥികള്‍: ധാരണയായി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ധാരണയിലെത്തി.
പി. കരുണാകരന്‍ (കാസര്‍കോട്, എ. പി. അബ്ദുള്ളക്കുട്ടി (കണ്ണൂര്‍), അഡ്വ. സതീദേവി (വടകര), എസ്. അജയകുമാര്‍ (ഒറ്റപ്പാലം), സുരേഷ് കുറുപ്പ് (കോട്ടയം), സി. എസ്. സുജാത (ആലപ്പുഴ), പി. രാജേന്ദ്രന്‍ (കൊല്ലം), വര്‍ക്കല രാധാകൃഷ്ണന്‍ (ചിറയിന്‍കീഴ്) എന്നിവരെയാണ് സിപിഎം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്.
ഇവരില്‍ കഴിഞ്ഞ വട്ടം മത്സരിക്കാത്തവര്‍ പി. കരുണാകരനും അഡ്വ. സതീദേവിയുമാണ്. കാസര്‍കോട്ടെ സിറ്റിംഗ് എംപി ഗോവിന്ദന്‍ അസുഖം മൂലം മത്സരരംഗത്തു നിന്ന് പിന്മാറുന്നതിനാലാണ് എ. കെ. ജിയുടെ മരുമകനായ കരുണാകരനെ പരിഗണിക്കുന്നത്.
എറണാകുളത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയായി സെബാസ്റ്യന്‍ പോളിനെയാണ് വീണ്ടും പരിഗണിക്കുന്നത്. എന്‍. എന്‍. കൃഷ്ണദാസിന് വീണ്ടും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പാലക്കാട് മണ്ഡലത്തില്‍ അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദം ചെലുത്തും.
മൂവാറ്റുപുഴ, മാവേലിക്കര, മഞ്ചേരി മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ആലോചിക്കുന്നത്.












Click it and Unblock the Notifications