Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ട്രന്‍സ്: അപേക്ഷകരുടെ എണ്ണം കൂടി

തിരുവനന്തപുരം: 66,386 വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5400 അപേക്ഷകരാണ് ഇത്തവണ കൂടുതലുള്ളത്.

മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് 50,579 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി. 52,837 വിദ്യാര്‍ഥികളാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് അപേക്ഷ നല്‍കിയത്. രണ്ട് പ്രവേശന പരീക്ഷകളും എഴുതുന്നതിനായി അപേക്ഷ നല്‍കിയത് 36,850 വിദ്യാര്‍ഥികളാണ്.

ഏപ്രില്‍ 26, 27 തീയതികളിലാണ് ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടയ്ക്കുന്നത്. 28,29 തീയതികളില്‍ മെഡിക്കല്‍- അഗ്രിക്കള്‍ച്ചര്‍ പ്രവേശന പരീക്ഷ നടയ്ക്കും. ഏപ്രില്‍ അഞ്ചിന് മുതല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് അയച്ചു തുടങ്ങും.

മലബാര്‍ മേഖലയിലെ തപാല്‍ സമരം മൂലം പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫിബ്രവരി അഞ്ചിലേക്ക് നീട്ടിയിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലും നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് സപ്തംബര്‍ 30ന് മുമ്പ് എല്ലാ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെയും പ്രവേശനം പൂര്‍ത്തിയാക്കണം. എല്ലാ പ്രൊഫഷണല്‍ കോളജുകളിലെയും പ്രവേശനം ഒക്ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ തീരുമാനിച്ചിട്ടുണ്ട്.

മെയ് 31ന് മുമ്പ് അനുമതി ലഭിച്ച കോളജുകള്‍ മാത്രമേ പ്രവേശനത്തിന് പരിഗണിക്കപ്പെടുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+