കോണ്‍ഗ്രസ് വിടാന്‍ പ്രയാസം: കരുണാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുപോവാന്‍ മാനസികമായ പ്രയാസമുള്ളതു കൊണ്ടാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാത്തതെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
അതേ സമയം തനിക്കും തന്റെ ഗ്രൂപ്പിനുമെതിരെ വിവേചനം തുടരുകയാണെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കും.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം യുഡിഎഫ് കാഴ്ചവയ്ക്കുമെന്ന് കരുണാകരന്‍ പറഞ്ഞു. ഫിബ്രവരി 15 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
പുതിയ കെപിസിസി പ്രസിഡന്റായി ഒരു മുസ്ലിമിനെ നിയോഗിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന്മേലുണ്ടായ വിവാദം നിര്‍ഭാഗ്യകരമായി പോയി. അത് അടഞ്ഞ അധ്യായമാണ്.
പത്മജ സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ കരുണാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും സ്ഥാനാര്‍ഥിയാവാം. പത്മജ വേണുഗോപാലിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അവരുടെ ഭര്‍ത്താവ് ഡോ. വേണുഗോപാലും വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ്.












Click it and Unblock the Notifications