കിള്ളി: സസ്പെന്‍ഷന്‍ പിന്‍വലിച്ചു
തിരുവനന്തപുരം: കിള്ളിയില്‍ അതിക്രമം കാട്ടിയ എട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എസ് പി അശോക് യാദവ്, ഡിവൈഎസ്പി യോഗേഷ് എന്നിവരുള്‍പ്പെടെ എട്ട് പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
കിള്ളിയിലെ അതിക്രമത്തെ കുറിച്ച് പൊലീസ് അധികൃതര്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഈ നടപടി. പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഡിജിബി ഹോര്‍മിസ് തരകനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷനും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം.
സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
പൊലീസുകാര്‍ക്ക് ഒരു വര്‍ഷം പ്രധാന തസ്തികകളില്‍ നിയമനം നല്‍കില്ല. ജില്ലയ്ക്ക് പുറത്തായിരിക്കും പോസ്റിംഗ്.
ഒക്ടോബര്‍ അഞ്ചിനാണ് കിള്ളിയിലെ ചില വീടുകളില്‍ പൊലീസ് അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications