Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പ്രസിഡന്റ്: പ്രഖ്യാപനം ഇന്നുണ്ടായേക്കും

ദില്ലി: പുതിയ കെപിസിസി പ്രസിഡന്റിനെ ഫിബ്രവരി 15 ഞായറാഴ്ച വൈകീട്ടോ തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.

പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ആരായിരിക്കും പുതിയ കെപിസിസി പ്രസിഡന്റ് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

കെ. കരുണാകരന്‍ ആവശ്യപ്പെട്ടതു പ്രകാരം പി. പി. തങ്കച്ചനെ കെപിസിസി പ്രസിഡന്റായി നിയമിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് കരുണാകരന്‍ തന്റെ നിലപാടില്‍ അയവ് വരുത്തിയതെന്ന് സൂചനയുണ്ട്. തങ്കച്ചനെ പ്രസിഡന്റാക്കണമെന്ന് കെ. മുരളീധരനും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം മുഖ്യമന്ത്രിയും യുഡിഎഫ് കണ്‍വീനറും ക്രൈസ്തവരാണെന്നതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും ആ മതവിഭാഗത്തില്‍ പെട്ടയാള്‍ തന്നെ വരുന്നതിനോട് ഹൈക്കമാന്റിന് താത്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+