അച്ചടക്ക നടപടി വേണ്ടിയിരുന്നു: ഉമ്മന്‍ചാണ്ടി
ദില്ലി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന തങ്ങളുടെ ആവശ്യം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കരുണാകരന്റെ പുതിയ പ്രസ്താവനയെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
96-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ. കരുണാകരനും കെ. മുരളീധരനും ഒരു പോലെ തോറ്റതിനെ കുറിച്ച് കരുണാകരന് എന്താണ് പറയാനുള്ളതെന്ന് തിരഞ്ഞെടുപ്പില്‍ താന്‍ നിര്‍ദേശിക്കുന്നവര്‍ ജയിക്കുകയും അല്ലാത്തവര്‍ തോല്‍ക്കുകയും ചെയ്യുമെന്ന കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി ചോദിച്ചു.
ജനങ്ങള്‍ പറയുന്നവരാണ് തിരഞ്ഞെടുപ്പില്‍ ജയിക്കുക. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications