സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം കുറവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ ജോലി ചെയ്യുന്ന സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്യ്രം അനുഭവിക്കുന്നുണ്ടെങ്കിലും പല കാര്യത്തിലും അവര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്യ്രമില്ലെന്ന് 2003ലെ സാമ്പത്തിക സര്‍വെയിലെ സ്ത്രീകളും തീരുമാനങ്ങളെടുക്കലും എന്ന വിഭാഗം വ്യക്തമാക്കുന്നു.
മാതാപിതാക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ കൂടെ താമസിക്കുന്നതിന് 42 ശതമാനം സ്ത്രീകള്‍ക്കും ഭര്‍ത്താവിന്റെയോ ഭര്‍തൃഗൃഹത്തിലെ മറ്റുള്ളവരുടെയോ അനുവാദം വാങ്ങിയിരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കുന്ന സ്ത്രീകള്‍ 20.5 ശതമാനം മാത്രമാണ്. 32 ശതമാനം പേര്‍ ഭര്‍ത്താവുമായി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.
അതേ സമയം വരുമാനം എങ്ങനെ ചെലവഴിക്കണമെന്നതു സംബന്ധിച്ച് കുടുംബത്തിലെ സ്ത്രീകളാണ് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി ചെയ്യുന്ന 21 ശതമാനം സ്ത്രീകള്‍ക്ക് തങ്ങളെ വരുമാനത്തില്‍ യാതൊരു നിയന്ത്രണവുമില്ല. 30 ശതമാനം പേര്‍ ഇക്കാര്യത്തില്‍ ഭര്‍ത്താവുമായി ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്.
ദേശീയതലത്തിലെ സര്‍വെ പ്രകാരം തീരുമാനമെടുക്കുന്നതില്‍ 9.4 ശതമാനം സ്ത്രീകള്‍ക്ക് പങ്കുണ്ട്. എന്നാല്‍ കേരളത്തില്‍ 7.2 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ പങ്കുള്ളൂ.












Click it and Unblock the Notifications