Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക നിയമസഭയും പിരിച്ച് വിടുന്നു

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭ പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫിബ്രവരി 16 തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി കൃഷ്ണ തന്നെയാണ് ഇക്കാര്യം വാര്‍ത്താ ലേഖകരോട് പറഞ്ഞത്. വൈകാതെ തന്നെ നിയമസഭ പിരിച്ച് വിടാന്‍ അഭ്യര്‍ത്ഥിയ്ക്കുന്ന കത്ത് ഗവര്‍ണര്‍ ടി. എന്‍. ചതുര്‍വേദിയ്ക്ക് നല്‍കുമെന്നും കൃഷ്ണ പറഞ്ഞു. ഫിബ്രവരി 23 ന് നിയമസഭ പിരിച്ച് വിടാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ഇപ്പോള്‍ നിയമസഭ പിരിച്ച് വിടാന്‍ നിര്‍ദ്ദേശിയ്ക്കാന്‍ കാരണമെന്നും കൃഷ്ണ പറഞ്ഞു. ഈ സഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും ആറ് മാസത്തിലേറെയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ ആക്കിയിരുന്നില്ലെങ്കില്‍ കര്‍ണാടക നിയമസഭ ഇപ്പോള്‍ പിരിച്ച് വിടുന്നതിനെക്കുറിച്ച് ആലോചിയ്ക്കുകില്ലായിരുന്നു.

ഈ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഉണ്ടാകുമോയെന്ന് അറിവായിട്ടില്ല. സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനാണ് സാദ്ധ്യത.

കര്‍ണാടക കോണ്‍ഗ്രസിലെ ഒരു വിഭാഗം മാത്രമേ നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിച്ചിരുന്നുള്ളു. മുഖ്യമന്ത്രി കൃഷ്ണ സഭ ഇപ്പോള്‍ പിരിച്ച് വിടണ്ടെന്ന അഭിപ്രായക്കാരനായിരുന്നു.

കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി എസ്. എം. കൃഷ്ണ ദില്ലിയിലെത്തി തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. എങ്കിലും ഫിബ്രവരി 15 നും ഉടന്‍ സഭ പിരിച്ച്വിടില്ലെന്ന വാര്‍ത്ത ആയിരുന്നു പ്രചരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+