മേനകയും വരുണും വാജ്പേയിയെ കണ്ടു
ദില്ലി: മുന്‍ കേന്ദ്രമന്ത്രി മേനകാഗാന്ധിയും മകന്‍ വരുണ്‍ഗാന്ധിയും പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി ഫിബ്രവരി 16 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.
ബിജെപിയില്‍ ചേരാനുള്ള തങ്ങളുടെ തീരുമാനം അവര്‍ വാജ്പേയിയെ അറിയിച്ചുവെന്നാണ് കരുതുന്നത്. ബിജെപിയില്‍ ചേരാനുള്ള തീരുമാനം മേനകയും വരുണും ബിജെപി ആസ്ഥാനത്ത് വച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും.
കൂടിക്കാഴ്ചയ്ക്ക് ശേഷം മേനകാഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ വിസമ്മതിച്ചു. പ്രധാനമന്ത്രിയുടെ വീട്ടില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തുടങ്ങുന്നതിന് അല്പം മുമ്പായിരുന്നു കൂടിക്കാഴ്ച.
ഇതോടെ ഇന്ദിരാഗാന്ധിയുടെ ഒരു മരുമകളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബിജെപി നേതാക്കള്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ചേയ്ക്കുമെന്ന അഭ്യൂഹം പരന്നതിനാലാണ് വരുണ്‍ ഗാന്ധിയെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.












Click it and Unblock the Notifications