സോണിയയും മായാവതിയും ചര്‍ച്ച നടത്തി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും ബിഎസ്പി നേതാവ് മായാവതിയും ചര്‍ച്ച നടത്തി.
സോണിയയുടെ ക്ഷണപ്രകാരം ഫിബ്രവരി 15 ഞായറാഴ്ച രാത്രി ദില്ലിയിലെ സോണിയയുടെ വീട്ടില്‍ അത്താഴവിരുന്നിന് എത്തിയതായിരുന്നു മായാവതി. ജനവരി 31ന് മായാവതി നടത്തിയ വിരുന്നുസല്‍ക്കാരത്തില്‍ സോണിയ പങ്കെടുത്തിരുന്നു.
ഉത്തര്‍പ്രദേശിലും ദേശീയതലത്തിലും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതു സംബന്ധിച്ച് ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ജനവരി 31ന് മായാവതിയുടെ വിരുന്ന് സല്‍ക്കാര വേളയില്‍ പങ്കെടുത്തപ്പോഴും സോണിയ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് അവരുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications