Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ സ്വീകാര്യയല്ല: വരുണ്‍

ദില്ലി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സ്വീകാര്യയല്ലെന്ന് മുന്‍കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ മകന്‍ വരുണ്‍ഗാന്ധി.

അതേ സമയം തിരഞ്ഞെടുപ്പില്‍ സോണിയയ്ക്കെതിരെയോ അവരുടെ മക്കള്‍ക്കെതിരെയോ പ്രചാരണം നടത്തില്ലെന്ന് വരുണ്‍ഗാന്ധി വ്യക്തമാക്കി.

സോണിയയുടെ വിദേശപൗരത്വം ഒരു പ്രശ്നമാണെങ്കിലും പ്രധാന പ്രശ്നം അതല്ല. പ്രധാനമന്ത്രിയാകുന്നതിനുള്ള യോഗ്യതയും കഴിവുമാണ്. ഇന്ത്യയെന്ന വികസ്വര രാജ്യത്തെ ഒരു വികസിത രാജ്യമാക്കി നമുക്ക് മാറ്റേണ്ടതുണ്ട്. - വരുണ്‍ ഗാന്ധി പറഞ്ഞു.

കുടുംബത്തിലെ അംഗങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ 20 വര്‍ഷം മുമ്പുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇപ്പോള്‍ മാറിയിരിക്കാമെന്നും വരുണ്‍ പറഞ്ഞു.

എ. ബി. വാജ്പേയിയെയും എല്‍. കെ. അദ്വാനിയെയും പോലുള്ള അനുഭവസമ്പത്തുള്ള നേതാക്കളെയാണ് രാജ്യത്തിന് വേണ്ടതെന്നുള്ളതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് വരുണ്‍ വ്യക്തമാക്കി.

ബിജെപിയില്‍ ചേരാനുള്ള തങ്ങളുടെ തീരുമാനം അറിയിക്കുന്നതിനായി വരുണ്‍ മേനകാഗാന്ധിയോടൊപ്പം പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ ഫിബ്രവരി 16 തിങ്കളാഴ്ച കണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+