Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തില്‍ അമ്മയും മകനും മരിച്ചു

ഈരാറ്റുപേട്ട: സ്വകാര്യബസും മാരുതി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

ഫിബ്രവരി 16 തിങ്കളാഴ്ച രാവിലെ അമ്പാറ ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ ഏഴാച്ചേരി പ്ലാക്കുഴിയില്‍ ഉണ്ണിക്കൃഷ്ണന്‍നായരുടെ ഭാര്യ ആനന്ദവല്ലി (57), മകന്‍ ഹരികുമാര്‍ (31) എന്നിവരാണ് മരിച്ചത്.

ഏഴാച്ചേരിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന മാരുതി വാന്‍ പെരിങ്ങളത്ത് പാലായിലേക്ക് പോവുകയായിരുന്ന റോബിന്‍ എന്ന സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് മാരുതി വാനിനെ മറികടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

വാനിനു പിന്നിലെ വന്ന കാറിന് മേല്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ കാറും വാനും പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍ പെട്ട ആനന്ദവല്ലി സംഭവസ്ഥലത്തു വച്ചും ഹരികുമാര്‍ മെഡിക്കല്‍ കോളജില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+