Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മും പരിഷത്തും അകലുന്നു

കോഴിക്കോട്: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകനേതാവായ എം. പി. പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചതോടെ സിപിഎമ്മും പരിഷത്തും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു.

പരിഷത്തും സിപിഎമ്മും മുമ്പും പലവട്ടം പല പ്രശ്നങ്ങളെ ചൊല്ലിയും ഇടഞ്ഞിട്ടുണ്ടെങ്കിലും പരിഷത്ത് നേതാവായ പരമേശ്വരനെതിരെ നടപടിയെടുത്തത് സിപിഎമ്മും പരിഷത്തും തമ്മിലുള്ള അകല്‍ച്ചക്ക് ആക്കം കൂട്ടും. പരമേശ്വരനെതിരെ നടപടിയെടുത്തത് ഏകാധിപത്യപരമായിപ്പോയി എന്ന അഭിപ്രായമാണ് പരിഷത്തിലുള്ള പല നേതാക്കള്‍ക്കുമുള്ളത്.

പരിഷത്ത് വിദേശസഹായം വാങ്ങുന്നത് പരിഷത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം അംഗങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സംസ്ഥാന കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുജനസംഘടനകള്‍ വിദേശസഹായം വാങ്ങരുതെന്നും യോഗം നിര്‍ദേശിച്ചു.

സിപിഎം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പരിഷത്തും പെടും. പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിച്ചാണെങ്കില്‍ പരിഷത്ത് ഇനി വിദേശസഹായം വാങ്ങാന്‍ പാടില്ല. വിദേശസഹായം വാങ്ങാന്‍ നീക്കമുണ്ടെങ്കില്‍ അതിനെ സിപിഎമ്മുകാരായ പരിഷത്ത് അംഗങ്ങള്‍ എതിര്‍ക്കണം.

പരിഷത്ത് ഇനിയും വിദേശസഹായം വാങ്ങാന്‍ തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ സിപിഎമ്മുകാരായ അംഗങ്ങള്‍ക്ക് പരിഷത്തില്‍ പിന്നീട് തുടരാനാവില്ല. പാര്‍ട്ടി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ തുടരുകയും സിപിഎം അംഗമായിരിക്കുകയും ഒരു പോലെ സാധ്യമല്ല. അങ്ങനെയെങ്കില്‍ സിപിഎം അംഗങ്ങള്‍ പരിഷത്ത് വിടുന്നതിലായിരിക്കും ഈ തര്‍ക്കം കലാശിക്കുക.

അതേ സമയം പരിഷത്തിനെ കൂടെ നിര്‍ത്തണമെന്ന അഭിപ്രായമാണ് സംസ്ഥാനസെകട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ചില സിപിഎം നേതാക്കള്‍ക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+