Get Updates
Get notified of breaking news, exclusive insights, and must-see stories!

എം. പി. പരമേശ്വരനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: നാലാം ലോക സിദ്ധാന്തം പ്രചരിപ്പിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന് ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക നേതാവ് എം. പി. പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

ഫിബ്രവരി 15 ഞായറാഴ്ച സമാപിച്ച സംസ്ഥാന കമ്മിറ്റി യോഗം പാര്‍ട്ടി സ്ഥാപനങ്ങളും ബഹുജന സംഘടനകളും ഒരു തരത്തിലുള്ള വിദേശ സഹായവും പറ്റരുതെന്ന് നിര്‍ദേശിച്ചു. പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള സംഘടനകളും സ്ഥാപനങ്ങളും ഏത് വിദേശ സഹായത്തിന്റെ കാര്യവും പാര്‍ട്ടിക്കുള്ളില്‍ മുന്‍കൂട്ടി ഉന്നയിച്ച് തീരുമാനമെടുത്തിരിക്കണം.

വിദേശ സഹായം സ്വീകരിച്ചതു സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള എതിര്‍പ്പ് പാര്‍ട്ടി അംഗങ്ങളായ പരിഷത്ത് പ്രവര്‍ത്തകര്‍ പരിഷത്തിനുള്ളില്‍ ഉന്നയിച്ചില്ല.

അച്ചടക്ക ലംഘനം നടത്തിയതിന് എം. പി. പരമേശ്വരനോട് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതു പ്രകാര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മാര്‍ക്സിസ്റ്-ലെനിനിസ്റ് സിദ്ധാന്തവും പാര്‍ട്ടിയുടെ അടിസ്ഥാനപരമായ തത്വങ്ങളും പരസ്യമായി നിരാകരിച്ചതിനാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.

തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള മാരാരിക്കുളം പദ്ധതി വിദേശ പണം സ്വീകരിക്കുന്നില്ലെന്നും കേന്ദ്രസഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+