കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. പി. തങ്കച്ചന്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ്

  • By Staff
Google Oneindia Malayalam News

ദില്ലി: പി. പി. തങ്കച്ചനെ കെപിസിസി ആക്ടിംഗ് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നിയമിച്ചു. തെന്നല ബാകൃഷ്ണപിള്ളയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്.

കെപിസിസി വൈസ് പ്രസിഡന്റെന്ന നിലയിലാണ് തങ്കച്ചനെ കെപിസിസി ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചതെന്നും സ്ഥിരം പ്രസിഡന്റിനെ നിയമിക്കുന്നതു വരെ തങ്കച്ചന്‍ ആക്ടിംഗ് പ്രസിഡന്റായി തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.

കെ. മുരളീധരന്‍ മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമേ പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുകയുള്ളൂവെന്ന ധാരണയുള്ളതുകൊണ്ടാണ് പ്രസിഡന്റ് നിയമനം വൈകിയതെന്ന് ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

മുഖ്യമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എന്നീ പ്രധാന സ്ഥാനങ്ങളിലെല്ലാം ഒരേ സ്ഥാനക്കാര്‍ വന്നതുകൊണ്ടാണ് തെന്നലയെ ബാലകൃഷ്ണപിളളയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.

പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാവാത്തതിനെ തുടര്‍ന്നാണ് തങ്കച്ചനെ ആക്ടിംഗ് പ്രസിഡന്റായി നിയോഗിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X