മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങി
പത്തനംതിട്ട: ക്രിസ്തീയ വിശ്വാസികള്‍ക്ക് സമര്‍പ്പണത്തിന്റെ ഒരുവര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് 109-ാം മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങി.
മാര്‍ത്തോമമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സഭ അടുത്ത കണ്‍വെന്‍ഷന്‍ വരെ നീളുന്ന ഒരുവര്‍ഷക്കാലം സമര്‍പ്പണവര്‍ഷമായി ആചരിക്കുമെന്ന് മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. സഹജരോടും സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരോടും കൂടുതല്‍ ആര്‍ദ്രതാപരമായ സമീപനം ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ സാഹചര്യത്തില്‍ പലരും ദൈവമാര്‍ഗത്തില്‍ നിന്ന് അകലുകയാണ്. ദൈവത്തെയറിഞ്ഞാല്‍ സ്വയം നിഷേധിക്കപ്പെട്ട ജീവിക്കാന്‍ കഴിയും. അവിടെയും സ്വാതന്ത്യ്രവും സമാധാനവും സമ്പത്തും ഉണ്ടാകും. മെത്രാപ്പോലീത്ത പറഞ്ഞു.
മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡണ്ട് ഗീവറുഗീസ് മാര്‍ അത്തനാസിയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. റവ. ഡോ. വത്സന്‍ തമ്പു മുഖ്യസന്ദേശം നല്‍കി. പൊരുത്തക്കേടുകള്‍ക്കിടയിലും ശരിയായ പാത കണ്ടെത്തുക എന്ന ദുഷ്കരദൗത്യത്തില്‍ വിജയിക്കുന്നവര്‍ക്ക് നിശ്ചയദാര്‍ഢ്യവും കാരുണ്യവും സ്നേഹവായ്പും സ്വായത്തമാകും എന്ന് വത്സന്‍ തമ്പു പറഞ്ഞു. സുവിശേഷസംഘം ജനറല്‍ സെക്രട്ടറി റവ. ടി.ഒ. ജോസഫ് പൊതുപ്രസ്താവന വായിച്ച് അതിഥികളെ സ്വാഗതം ചെയ്തു.












Click it and Unblock the Notifications