Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ചീത്തപറഞ്ഞാല്‍ പിണങ്ങുമോ?: പരമേശ്വരന്‍

തൃശ്ശൂര്‍: അമ്മ മക്കളെ ചീത്ത പറഞ്ഞാല്‍ അമ്മ അമ്മയല്ലാതാകുമോ? ചിലപ്പോള്‍ തെറ്റിദ്ധരിച്ചിട്ടാകും അമ്മ നമ്മളെ വഴക്കു പറയുന്നത്. സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ വിചാരം എന്തെന്ന് വെളിപ്പെടുത്തുകയായിരുന്നു ശാസ്ത്രസാഹിത്യപരിഷത്ത് നേതാവ് ഡോ. എം.പി. പരമേശ്വരന്‍.

പാര്‍ട്ടിയും താനുമായുള്ള ബന്ധം പരസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ലെന്ന നിലപാടിലായിരുന്നു. എങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം വിമുഖത കാട്ടിയില്ല.

പാര്‍ട്ടി നടപടി വികാരത്തേക്കാളേറെ വിചാരം ആണ് ഉണ്ടാക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുമായി തനിക്കുള്ള ബന്ധം ഉലയില്ല-അദ്ദേഹം പറഞ്ഞു. അംഗത്വം പോയാലും പാര്‍ട്ടിയുമായും പ്രവര്‍ത്തകരുമായും പരിഷത്ത് പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തുടരും.

പത്രങ്ങളില്‍ താനുമായിട്ടും മറ്റും ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ 95 ശതമാനവും വാസ്തവവിരുദ്ധമാണ്. സെന്‍സേഷന്‍ മാത്രമാണ് ചര്‍ച്ചകള്‍ വഴി ലക്ഷ്യമിട്ടതെങ്കില്‍ അതിപ്പോള്‍ തന്നെ നിലയ്ക്കും. പക്ഷെ വസ്തുതകള്‍ ആരോഗ്യകരമായ രീതിയില്‍ ഉന്നയിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെങ്കില്‍ ആ രീതിയില്‍ ചര്‍ച്ച തുടരണം-അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കള്‍ ഇല്ല. വ്യക്തിപരമായി ശത്രുതയുള്ളവര്‍ ഉണ്ടെന്നും കരുതുന്നില്ല. ഇപ്പോള്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. തനിക്ക് സന്തോഷം തരുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. വികസനം, വിദ്യാഭ്യാസം എന്നിവയുമായെല്ലാം ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകും. അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+